ബംഗളൂരു കലാപം: മുഖ്യപ്രതിയായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ബംഗളൂരു > ബംഗളൂരു കലാപക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയായ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. റാക്കീബ് സക്കീറിനെയാണ് ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത്. ബുധനാഴ്ച രാത്രിയിലാണ് സക്കീറിനെ അറസ്റ്റ് ചെയ്തതെന്ന് ജോയിന്റ് കമീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.
ബംഗളൂരു പൊലീസ് യുഎപിഎ ചുമത്തിയ കേസ് നിലവിൽ എൻഐഎയാണ് അന്വേഷിക്കുന്നത്.
ആഗസ്ത് 11നാണ് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ ആൾക്കൂട്ടം ആക്രമണം നടത്തിയത്. ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ അക്രമികൾ അറുപതോളം വാഹനം കത്തിച്ചു.
പൊലീസ് വെടിവയ്പിൽ മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിനകത്തെ പ്രശ്നമാണ് കലാപത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നത്. നാനൂറിലധികം പേർ അറസ്റ്റിലായിട്ടുണ്ട്.
Credits National || Deshabhimani Online News https://ift.tt/36AMVXn
Comments