രജനികാന്ത് ഇന്ന് ആശുപത്രി വിടും; വിശ്രമിക്കണമെന്ന് നിര്‍ദ്ദേശം, രാഷ്ട്രീയ പ്രവേശന സാധ്യത മങ്ങി
ചെന്നൈ > രക്ത സമ്മര്ദ്ദത്തില് കാര്യമായ ഏറ്റക്കുറച്ചിലുകള് കണ്ടെത്തിയതിനെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്ന രജനീകാന്ത് ഇന്ന് വൈകുന്നേരത്തോടെ ആശുപത്രി വിടും. മരുന്നിനും ഭക്ഷണ നിയന്ത്രണത്തിനും ഒപ്പം ഒരാഴ്ചത്തെ പൂര്ണ്ണ വിശ്രമവും ഡോക്ടര്മാര് നിര്ദേശിച്ചിട്ടുണ്ട്.
മാനസിക പിരിമുറുക്കവും സമ്മര്ദ്ദവും ഒഴിവാക്കണം, കൊവിഡ് സമ്പര്ക്കത്തിന് കാരണമായേക്കാവുന്ന സാഹചര്യം ഒഴിവാക്കണം എന്ന് ഡോക്ടര്മാര് കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശന സാധ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ട്.
രക്തസമ്മര്ദ്ദം സാധാരണ നിലയില് ആയിട്ടുണ്ടെന്നും അദ്ദേഹത്തിന് ആശ്വാസമുണ്ടെന്നും രജനിയെ പ്രവേശിപ്പിച്ചിരിക്കുന്ന ഹൈദരാബാദിലെ അപ്പോളോ ആശുപത്രി വാര്ത്താക്കുറിപ്പില് അറിയിച്ചു. വൈകുന്നേരത്തോടെ ബന്ധുക്കളോടൊപ്പം രജിനിയെ വിടുമെന്നാണ് ഹൈദരാബാദ് അപ്പോളോ അധികൃതര് വ്യക്തമാക്കുന്നത്.
2016 മെയ് മാസത്തിലാണ് രജനീകാന്ത് വൃക്കമാറ്റിവെക്കല് ശസ്ത്രക്രിയ നടത്തിയത്. കൊവിഡ് കാലത്ത് രജനിയുടെ രാഷ്ട്രീയപ്രവേശനം പല തവണ വാര്ത്തകളില് വന്നപ്പോള് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഡോക്ടര്മാര് ശ്രദ്ധ പുലര്ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.
വിശ്രമത്തില് കഴിയുന്ന ഒരാഴ്ചക്കാലം രക്തസമ്മര്ദ്ദം ഇടയ്ക്കിടെ പരിശോധിക്കേണ്ടതുമുണ്ട്. സമ്മര്ദ്ദം ഒഴിവാക്കാന് ശാരീരിക പ്രവര്ത്തികള് പരമാവധി കുറയ്ക്കണമെന്നും കൊവിഡ്-19 പ്രതിരോധത്തില് ശ്രദ്ധിക്കണമെന്നും നിര്ദേശമുണ്ട്.
Credits National || Deshabhimani Online News https://ift.tt/37QR9Le
Comments