വോട്ടിന് കുപ്പി; പള്ളിവാസലിൽ യുഡിഎഫ് സ്ഥാനാർഥിയുൾപ്പെടെ മൂന്ന് പേർ അറസ്‌റ്റിൽ
മൂന്നാർ > വോട്ടർമാരെ സ്വാധിനിക്കാൻ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാർഥിയെയും കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡായ പോതമേട്ടിൽ യുഡിഎഫ് സ്ഥാനാർഥി എസ് സി രാജയേയും കൂട്ടരെയുമാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
പോതമേട് ഒന്നാം നമ്പർ ബൂത്തിനു സമീപത്തെ മേഘദൂത് റിസോർട്ടിലാണ് സ്ഥാനാർഥി എസ് സി രാജയും പ്രവർത്തകരായ പിച്ചമണി (30) , മുരുകൻ (32) എന്നിവർ മദ്യസൽക്കാരം നടത്തിയത്. മൂന്നാർ എസ് ഐ കെഎം സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും മദ്യകുപ്പികളും കണ്ടെടുത്തു. പൊലീസിന്റെ പരിശോധനയിൽ സ്ഥാനാർഥി മദ്യപിച്ചിരുന്നതായും കണ്ടെത്തി.
171 വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. തോട്ടംമേഖലയിൽ പണവും മദ്യവും നൽകി വോട്ടമാരെ സ്വാധീനിക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി എഎസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് വാർഡുകൾതോറും തെരയുന്നുണ്ടായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3qCHPSq
Comments