കർഷകർക്ക്‌ മുന്നിൽ അഞ്ചിന നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ


ന്യൂഡൽഹി> കാർഷിക നിയമം പിൻവലിക്കണമെന്നാശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്ഷകർക്ക് മുന്നില് അഞ്ചിന നിര്ദേശങ്ങള് വച്ച് കേന്ദ്രസര്ക്കാര്. കാര്ഷിക ബില് പിന്വലിക്കില്ലെന്നും അതിൽ ഭേദഗതിയാകാമെന്നും കേന്ദ്രസര്ക്കാര് രേഖാമൂലം അറിയിച്ചു. കർഷകരെ നാളെ വീണ്ടും കേന്ദ്രം ചർച്ചക്ക് വിളിച്ചിട്ടുണ്ട്.

താങ്ങുവിലയില് രേഖാമൂലം ഉറപ്പുനല്കും, ഭൂമിയിൽ കർഷകർക്കുള്ള അവകാശം നിലനിർത്തും, സര്ക്കാര് നിയന്ത്രിത ചന്തകള് നിലനിര്ത്തും, ഇതിനായി വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും. കരാർ കൃഷി തര്ക്കങ്ങളില് കർഷകൾക്ക് നേരിട്ട് കോടതിയെ സമീപിക്കാം , കാർഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികാുതി ഏർപ്പെടുത്തും എന്നിവയടക്കമുള്ള നിര്ദേശങ്ങളാണ് കേന്ദ്രസര്ക്കാര് കര്ഷകരെ രേഖാമൂലം അറിയിച്ചത്.

കേന്ദ്രസര്ക്കാര് നല്കിയിരിക്കുന്ന നിര്ദേശങ്ങളില് അല്പസമയത്തികം പ്രക്ഷോഭ സ്ഥലത്ത് സംഘടനാ നേതാക്കള് ചര്ച്ച നടത്തും. വൈകിട്ട് തന്നെ തീരുമാനം അറിയിക്കും.

കാര്ഷിക നിയമങ്ങള് പിന്വലിക്കില്ലെന്ന നിലപാടില് കേന്ദ്രം ഉറച്ചുനില്ക്കുന്ന സാഹചര്യത്തില് കര്ഷക സംഘടനകളുടെ നിലപാട് നിര്ണായകമാകും. കേന്ദ്രസര്ക്കാരുമായി കര്ഷക സംഘടനകള് ഇന്ന് നടത്താന് നിശ്ചയിച്ചിരുന്ന ചര്ച്ച റദ്ദാക്കിയിരുന്നു.

അഭ്യന്തര മന്ത്രി അമിത് ഷായുമായി കഴിഞ്ഞ ദിവസം കർഷക നേതാക്കൾ ചർച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല. നിലപാടിൽ കേന്ദ്രം മാറ്റം വരുത്താതതിനാൽ ഇനി ചർച്ചക്കില്ലെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3qHOMlt

Comments

Archive

Contact Form

Send