കോൺഗ്രസ്‌ വിട്ടു; നടി ഊർമിള ശിവസേനയിൽ


മുംബൈ> കോൺഗ്രസ് വിട്ട നടി ഊർമിള മഡോദ്ക്കർ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാർടി അധ്യക്ഷനുമായ ഉദ്ദവ് താക്കറേയുടെ സാന്നിധ്യത്തിലായിരുന്നു പാർടി പ്രവേശം. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് സർക്കാർ നാമനിർദേശം ചെയ്യുന്ന 12 സീറ്റിൽ ഒന്ന് ഊർമിളയ്ക്ക് നൽകും.

കങ്കണ റണാവതും മഹാരാഷ്ട്ര സർക്കാരും തമ്മിലുണ്ടായ പോരിൽ ഊർമിള ശിവസേനയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ദേശീയതലത്തിൽ അറിയപ്പെടുന്ന ഊർമിളയുടെ വരവ് പാർടിക്ക് ഗുണം ചെയ്യുമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടൽ. അതേസമയം, കോൺഗ്രസ് വിട്ട താരത്തിനെ ശിവസേന സ്വീകരിച്ചതിൽ സഖ്യകക്ഷിയായ കോൺഗ്രസിന് എതിർപ്പുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഊർമിള പരാജയപ്പെട്ടിരുന്നു. മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം ശരിയായി പ്രവർത്തിക്കുന്നില്ലെന്നാരോപിച്ചാണ് ഊർമിള പാർടിവിട്ടത്..



Credits National || Deshabhimani ​Online ​News https://ift.tt/3qh83K9

Comments

Archive

Contact Form

Send