ചുവടുമാറുന്നു വിജ്ഞാന സമ്പദ്‌ഘടനയിലേക്ക്‌ ; സുപ്രധാന കാൽവയ്‌പ്പിന്‌ സംസ്ഥാന സർക്കാർ തുടക്കമിടുന്നു


തിരുവനന്തപുരം
കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായി രൂപാന്തരപ്പെടുത്താനുള്ള സുപ്രധാന കാൽവയ്പ്പിന് സംസ്ഥാന സർക്കാർ തുടക്കമിടുന്നു. ഇതിനുള്ള പദ്ധതികൾ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിന്റെ ഭാഗമാകും. ബജറ്റിന് മുന്നോടിയായ ചർച്ചകളിലും ഇത് പ്രതിഫലിക്കുന്നു. വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള ചുവടുവയ്പ്പിന്റ ആദ്യഘട്ടം ഉന്നതവിദ്യാഭ്യാസത്തെ വൈജ്ഞാനിക മികവിന്റെ മേഖലയാക്കി രൂപാന്തരപ്പെടുത്തലാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കുന്നു. ഇതിന് സംസ്ഥാനത്തിന്റെ വികസനതന്ത്രത്തിൽ അടിസ്ഥാന മാറ്റം വേണം.

വാണിജ്യകൃഷിയുടെയും പരമ്പരാഗത വ്യവസായത്തിന്റെയും അടിത്തറയിൽ, സമ്പത്തിന്റെ നീതിപൂവമായ വിതരണത്തിലൂടെ ജനസാമാന്യത്തിന് മെച്ചപ്പെട്ട ജീവിതം നൽകാൻ കഴിഞ്ഞതാണ് കേരളത്തിന്റെ പ്രത്യേകത. ഈ സാമൂഹ്യക്ഷേമനേട്ടങ്ങൾ നിലനിർത്തി, സമ്പദ്ഘടനയുടെ അടിത്തറ പൊളിച്ചു പണിയും.

വിദഗ്ധർക്കൊപ്പം സാധാരണക്കാരെയും ഉൾച്ചേർത്ത് സമൂഹത്തിലെ ഡിജിറ്റൽ വിടവും അസമത്വവും ഒഴിവാക്കുന്ന മാറ്റമാണ് ഉദ്ദേശിക്കുന്നത്. സാമ്പത്തിക, ഐടി, ബയോ ടെക്നോളജി മേഖലകളിലെ വിദഗ്ധരുമായി ഇതു സംബന്ധിച്ച് സംവദിക്കാൻ ശ്രമിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

വാണിജ്യ മേഖലയ്ക്ക് അഭിപ്രായം അറിയിക്കാം
വ്യാപാരി വ്യവസായി മേഖലയുമായി ബന്ധപ്പെട്ട് ബജറ്റ് പരിഗണിക്കേണ്ട വിഷയങ്ങളിലെ അഭിപ്രായങ്ങൾ നിവേദന രൂപത്തിൽ നൽകാം. വ്യാപാരി വ്യവസായി സംഘടനകളുമായുള്ള ചർച്ചയിൽ ചിലർക്ക് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ സൗകര്യമെന്നും ധനമന്ത്രി വ്യക്തമാക്കി.

നികുതി കുടിശ്ശിക നിവാരണത്തിന് ബജറ്റിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടരണമെന്ന ആവശ്യവുമുണ്ട്. നിശ്ചിത സമയത്തുതന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചവരാണ് ഏറെയും കുടിശ്ശികക്കാർ. ഈ സാഹചര്യവും പരിഗണിച്ചേ ബാക്കിയുള്ളവരുടെ കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നാണ് സൂചന. വായ്പാതിരിച്ചടവിൽ കൂടുതൽ സാവകാശം അനുവദിക്കണമെന്ന അഭിപ്രായവുമുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2KqmHyf

Comments

Archive

Contact Form

Send