നിയമസഭാ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകുമെന്ന്‌ കമൽഹാസൻ


ചെന്നൈ> തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കമൽഹാസൻ. നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും കമൽ ഹാസൻ പറഞ്ഞു .ചെന്നൈയിൽ നിന്ന് മത്സരിക്കുന്നത് പരി​ഗണനയിലില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.

അഴിമതിയെ ഉന്മൂലനം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. തന്റെ പാര്ട്ടിക്ക് ജനങ്ങള്ക്കിടയില് നിന്ന് ലഭിക്കുന്ന പിന്തുണയില് എഐഎഡിഎംകെയ്ക്ക് ആശങ്കയുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു.

രജനികാന്തുമായി ചേര്ന്ന് പ്രവര്ത്തിക്കുന്ന കാര്യം പരിഗണയിലുണ്ട്. ഡിസംബര് 31-ന് രജനികാന്തിന്റെ പാര്ട്ടി പ്രഖ്യാപനത്തിന് ശേഷം അതേക്കുറിച്ച് ചിന്തിക്കും. സഖ്യകാര്യത്തിൽ ജനുവരിയിൽ തീരുമാനമുണ്ടാകും.തങ്ങള് ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും കമൽ ഹാസൻ പറഞ്ഞു.




Credits National || Deshabhimani ​Online ​News https://ift.tt/3noUhU6

Comments

Archive

Contact Form

Send