വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും എൽഡിഎഫിന്; അൻവർ അലി പ്രസിഡന്റ്
കൊച്ചി > അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ച പെരുമ്പാവൂർ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിന് ജയം. സിപിഐ എമ്മിലെ കെ എം അൻവർ അലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രാവിലെയായിരുന്നു തെരഞ്ഞെടുപ്പ്. ഇന്നലെ ക്വാറം തികയാത്തതിനാൽ വോട്ടെടുപ്പ് നടന്നിരുന്നില്ല. കോൺഗ്രസ്, ട്വന്റി ട്വന്റി അംഗങ്ങൾ വിട്ടുനിന്നതാണ് കാരണം.
വാഴക്കുളം ബ്ലോക്ക് നെടുംതോട് ഡിവിഷനിൽ നിന്നുള്ള അംഗമാണ് കെ എം അൻവർ അലി. മുസ്ലിം ലീഗിലെ ഇ പി ഷെമീറിനെതിരെ 3000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫ് - 6, യുഡിഎഫ് - 5, ട്വന്റി ട്വന്റി - 5 എന്നിങ്ങനെയാണ് കക്ഷിനില.
ഇതോടെ സംസ്ഥാനത്ത് എൽഡിഎഫിന് 110 ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം ലഭിച്ചു. എറണാകുളം ജില്ലയിൽ എൽഡിഎഫിനും യുഡിഎഫിനും ഏഴ് ബ്ലോക്ക് പഞ്ചായത്തുകൾ വീതമായി.
Credits Kerala || Deshabhimani Online News https://ift.tt/38Mdqck
Comments