തലക്കുളത്തൂരിൽ സഖ്യമില്ലെന്ന് കോൺഗ്രസ് നേതാക്കൾ; കൂട്ടിനുണ്ടെന്ന്‌ വെൽഫെയർ പാർടി

തലക്കുളത്തൂർ > കോൺഗ്രസ് നേതാക്കൾ സഖ്യമില്ലെന്ന് പറയുമ്പോൾ തലക്കുളത്തൂർ പഞ്ചായത്തിൽ പരസ്യമായി വെൽഫെയർ പാർടി യുഡിഎഫിന് പിന്തുണയുമായി രംഗത്ത്. ഒപ്പമുണ്ട് വെൽഫെയർ എന്ന തലക്കെട്ടോടെ തലക്കുളത്തൂരിലെ കവലകളിൽ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് വെൽഫെയർ പാർടിയുടെ ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു.

അണ്ടിക്കോട്, പറമ്പത്ത്, പുറക്കാട്ടിരി തുടങ്ങിയ പ്രധാന കവലകളിലടക്കം ഇരുപതോളം ബോർഡുകളാണ് സ്ഥാപിച്ചത്. പതിനേഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി തന്നെ വെൽഫെയർ പാർടിയുടെ പിന്തുണ ബോർഡുകളിൽ പരസ്യമാക്കിയാണ് പ്രചാരണം. യുഡിഎഫും വെൽഫെയർ പാർടിയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ബോർഡ് വയ്ക്കാൻ ധാരണയിലെത്തിയതെന്നാണ് സൂചന.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VzbJJ4

Comments

Archive

Contact Form

Send