എല്‍ഡിഎഫ് നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു: റാന്നി പഞ്ചായത്ത് പ്രസിഡന്റിനെ മുന്നണി പുറത്താക്കി

റാന്നി > എല്ഡിഎഫ് നയങ്ങള്ക്ക് വിരുദ്ധമായി പ്രവര്ത്തിച്ച റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്ളിയെ മുന്നണിയില് നിന്ന് പുറത്താക്കി. പഞ്ചായത്തിലെ അധ്യക്ഷ തെരഞ്ഞെടുപ്പില് ബിജെപി അംഗങ്ങളുടെ പിന്തുണ നേടി വിജയിച്ചതിനാല് ശോഭയോട് രാജിവെക്കണമെന്ന് എല്ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല് രാജിവെക്കാന് തയ്യാറാകാത്തതിനെ തുടര്ന്നാണ് നടപടി. മുന്നണിയുടെ നയങ്ങള്ക്ക് വിരുദ്ധമാണ് ശോഭയുടെ നടപടിയെന്ന് എല്ഡിഎഫ് കണ്വീനര് ടി എന് ശിവന്കുട്ടി അറിയിച്ചു.

കേരള കോണ്ഗ്രസ് എം അംഗമാണ് ശോഭ. എല്ഡിഎഫ് 5, യുഡിഎഫ് 5, ബിജെപി 3, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.



Credits Kerala || Deshabhimani ​Online ​News https://ift.tt/37ZvbFQ

Comments

Archive

Contact Form

Send