എൽഡിഎഫ്‌ സ്‌ഥാനാർഥികളെ വിജയിപ്പിക്കുക: കേരള പ്രവാസി സംഘം

തിരുവനന്തപുരം> തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.

കേരളത്തിൻ്റെ ചരിത്രത്തിൽ ഏറ്റവുമേറെ പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയ സർക്കാരാണ് പിണറായി വിജയൻ നയിക്കുന്ന സംസ്ഥാനത്തെ ഗവർമെൻറ്. പ്രവാസി പെൻഷൻ മൂന്നിരട്ടി വർദ്ധിപ്പിച്ചു.കോവിഡ് കാലത്ത് മടങ്ങാനാകാതെ വലഞ്ഞ പ്രവാസികൾക്ക് ധനസഹായം നൽകി.സാമ്പത്തിക പ്രയാസത്തിലാണെങ്കിലും 5000രൂപ വീതം 75000പേർക്കാണ് വിതരണം ചെയ്തത്.

കേന്ദ്ര സർക്കാരോ ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാന ഗവർമെൻറുകളോ പ്രവാസികളെ ഇങ്ങിനെ പരിഗണിച്ചിട്ടില്ല. മടങ്ങിയെത്തിയ പ്രവാസികൾക്ക് പുനരധിവാസത്തിന് പ്രത്യേക പദ്ധതിയൊരുക്കി.ഇടതുപക്ഷ സർക്കാരിന് കരുത്തു പകരുന്നതാകണം തെരഞ്ഞെടുപ്പ്.

പ്രവാസികളെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്ന വർഗ്ഗീയ വലത് പിന്തിരിപ്പന്മാരെ പരാജയപ്പെടുത്തണം.കേരളത്തിലെ ത്രിതല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ എൽഡിഎഫ് സ്ഥാനാർത്ഥികൾക്കും പ്രവാസി കുടുംബങ്ങൾ വോട്ടു നൽകണമെന്ന് സംസ്ഥാന പ്രസിഡണ്ട് പി ടി കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എംഎൽഎ എന്നിവർ അഭ്യർത്ഥിച്ചു..



Credits Kerala || Deshabhimani ​Online ​News https://ift.tt/2Ih5C9g

Comments

Archive

Contact Form

Send