ജമാഅത്തെ സഖ്യത്തെ എതിര്‍ത്ത പ്രവര്‍ത്തകരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കോഴിക്കോട് > ജമാഅത്തെ ഇസ്ലാമിയുടെ വെല്ഫെയര് പാര്ടിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം എതിര്ത്ത് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ച പ്രവര്ത്തകരെ കോണ്ഗ്രസില് നിന്ന് പുറത്താക്കി. മുക്കം നഗരസഭയിലെ തെരഞ്ഞെടുപ്പ് സഖ്യത്തെ എതിര്ത്ത മൂന്ന് പ്രവര്ത്തകരെയാണ് പുറത്താക്കിയത്.

മുക്കം മണ്ഡലം മുന് പ്രസിഡന്റ് എന് പി ഷംസുദ്ദീന്, ബൂത്ത് പ്രസിഡന്റ് കെ സി മൂസ കറുത്തേടത്ത്, 10--ാം ഡിവിഷനിലെ വിമത സ്ഥാനാര്ഥി പ്രസാദ് ചേന്നാംതൊടികയില് എന്നിവര്ക്കെതിരെയാണ് അച്ചടക്ക നടപടി . ഡിസിസി പ്രസിഡന്റ് യു രാജീവനാണ് പുറത്താക്കല് പ്രഖ്യാപിച്ചത്.

ജമാഅത്തെയുമായി ബന്ധമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആവര്ത്തിക്കുന്നതിനിടയിലാണ് മുല്ലപ്പള്ളിയുടെ നാട്ടില് പ്രവര്ത്തകരെ പുറത്താക്കിയിരിക്കുന്നത്. വെല്ഫെയര് പാര്ടി സഖ്യം പാടില്ലെന്ന് പറഞ്ഞ് മുക്കം ചേന്നമംഗല്ലൂര് 126-ാം ബൂത്ത് പ്രസിഡന്റ് കെ സി മൂസ കറുത്തേടത്താണ് മുല്ലപ്പള്ളിക്ക് കത്തയച്ചിരുന്നത്.

തിങ്കളാഴ്ച വോട്ടെടുപ്പ് കഴിഞ്ഞയുടനായിരുന്നു പുറത്താക്കല്. പുറത്താക്കല് നടപടി അന്വേഷിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പുറത്താക്കല് സ്വാഭാവികമെന്ന് പറഞ്ഞ് കെ മുരളീധരന് എംപി ന്യായീകരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2IPggnW

Comments

Archive

Contact Form

Send