ജ്വല്ലറിത്തട്ടിപ്പ്: ഖമറുദ്ദീനെതിരെ തലശേരിയിലും കേസ്
തലശേരി> ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് എം സി ഖമറുദ്ദീൻ എംഎൽഎക്കും പൂക്കോയ തങ്ങൾക്കുമെതിരെ തലശേരിയിലും കേസ്.
പാനൂരിനടുത്ത കൊളവല്ലൂരിലെ കുനിയിൽ മൂസ, തൂവക്കുന്നിലെ കാരായില്ലത്ത് സുഹറ എന്നിവരുടെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് തലശേരി ടൗൺ പൊലീസ് കേസെടുത്തത്. ജ്വല്ലറിയിലേക്ക് അഞ്ചുലക്ഷം രൂപ വീതം നിക്ഷേപമായി സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് പരാതി.
2008ലാണ് നിക്ഷേപം സ്വീകരിച്ചത്. മുസ്ലിംലീഗുമായി ബന്ധമുള്ള കൂടുതൽപേർ തലശേരിയിൽ തട്ടിപ്പിനിരയായതായി സൂചനയുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/38fmAOi
Comments