കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട് പരാജയം: പാലക്കാട് പൂക്കോട്ടുകാവില്‍ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായി ബിജെപി
ശ്രീകൃഷ്ണപുരം> കോണ്ഗ്രസ് ബിജെപി സംയുക്ത സ്ഥാനാര്ത്ഥികളെ നിര്ത്തി ശ്രദ്ധേയമായ പാലക്കാട് പൂക്കോട്ടുകാവില് ബിജെപി നടപടി.തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി
പൂക്കോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ നേതൃത്വം പറഞ്ഞു. പൂക്കോട്ടുകാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോണ്ഗ്രസ് ബിജെപി കൂട്ടുകെട്ട് ജനങ്ങള് തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് നടപടി. ഇപ്പോള് ബിജെപിക്ക് പഞ്ചായത്തില് നേതാക്കളില്ലാത്ത അവസ്ഥയായി.
13 ല് ആറ് വാര്ഡുകളില് മാത്രമാണ് ബിജെപി മത്സരിച്ചത്. അതില് എല്ലാം തോറ്റു. നാല് കോണ്ഗ്രസ് - ബിജെപി മുന്നണികളുടെ
സ്വതന്ത്ര സ്ഥാനാര്ഥികളില് ബിജെപി പ്രവര്ത്തകരായ 3 പേരും തോറ്റു. ഒരു കോണ്ഗ്രസ് പ്രവര്ത്തകയായ സ്വതന്ത്ര ജയിച്ചത് 6 വോട്ടിനാണ്.
കോണ്ഗ്രസ് 9 സീറ്റില് 4 എണ്ണത്തില് മാത്രമാണ് ജയിച്ചത്.
ബിജെപി സ്ഥാനാര്ഥികളില്ലാത്ത 5, 7 എന്നീ വാര്ഡുകളില് ഉള്പ്പെടെയാണ് ബിജെപി വോട്ടുകള് നേടി 4 യുഡിഎഫ് സ്ഥാനാര്ഥികള് വിജയിച്ചത്.
എല്ഡിഎഫ് 8 വാര്ഡുകളില് വിജയിച്ചു ഭരണം തുടരും
Credits Kerala || Deshabhimani Online News https://ift.tt/3nT2lg0
Comments