ഡോക്ടർമാർക്ക്‌ അവധി നൽകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി > കോവിഡ് പ്രതിരോധത്തിന്റെ മുന്നണിയിലുള്ള ഡോക്ടർമാർക്ക് താൽക്കാലിക അവധി നൽകുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. തുടർച്ചയായ ജോലി ശാരീരികവും മാനസികവുമായ പ്രയാസം സൃഷ്ടിക്കുമെന്നും താൽക്കാലിക അവധി നൽകുന്നത് പരിഗണിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.

തുടർച്ചയായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നത് പരി​ഗണനയിലാണെന്ന് സോളിസിറ്റർജനറൽ തുഷാർമെഹ്ത പ്രതികരിച്ചു. വിഷയത്തിൽ വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/37nqfdP

Comments

Archive

Contact Form

Send