ദേവസ്വം ബോര്‍ഡ് അഴിമതി: മുന്‍ സെക്രട്ടറി വി എസ് ജയകുമാറിന്റെ പെന്ഷന് തടയും
തിരുവനന്തപുരം> തിരുവിതാംകൂര് ദേവസ്വം ബോര്ഡ് സെക്രട്ടറിയായിരിക്കെ അഴിമതി നടത്തിയ വി എസ് ജയകുമാറിന്റെ പെന്ഷന് തടയും. ജയകുമാര് സെക്രട്ടറിയായിരിക്കെ ശബരിമലയില് പാത്രങ്ങള് വാങ്ങിക്കൂട്ടിയതുള്പ്പെടെയുള്ള അഴിമതികളില് ബോര്ഡ് നിയോഗിച്ച അന്വേഷണ കമീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. അമ്പത് ശതമാനം പെന്ഷന് സ്ഥിരമായി തടഞ്ഞ് ദേവസ്വം ബോര്ഡ് ഉത്തരവിറക്കി. മുന് ദേവസ്വം മന്ത്രിയും നിലവില് എംഎല്എയുമായ കോണ്ഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാര്. ശിവകുമാര് ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് അഴിമതികള് നടന്നത്.
എട്ട് ആരോപണങ്ങളാണ് ജയകുമാറിനെതിരെ ഉയര്ന്നത്. ഏഴും ശരിയാണെന്ന് അഡ്വ. ചെറുന്നിയൂര് പി ശശിധരന് നായര് കമീഷന്റെ അന്വേഷണത്തില് കണ്ടെത്തി. റിപ്പോര്ട്ടിന്മേലുള്ള നടപടികളുടെ ഭാഗമായി ടെര്മിനല് സറണ്ടര് ആനൂകൂല്യം നല്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
സസ്പെന്ഷന് കാലയളവിലെ സബ്സിസ്റ്റന്സ് അലവന്സ് ഒഴികെയുള്ള സര്വീസ് ആനുകൂല്യങ്ങളൊന്നും അനുവദിക്കില്ല. 2014--- -15 കാലത്ത് ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് അംഗമായും, തുടര്ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴുമാണ് ജയകുമാര് അഴിമതികള് നടത്തിയത്.
പാത്രങ്ങളും മറ്റും വാങ്ങിയതില് 1.81 കോടി രൂപയുടെ അഴിമതി കണ്ടെത്തി. ഉപയോഗിക്കാത്ത പാത്രങ്ങള് കുന്നുകൂടികിടക്കുമ്പോള്, പുതിയ പാത്രങ്ങള് വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകള് ഉപയോഗിച്ചായിരുന്നു പണം തട്ടല്.
ഓഡിറ്റ് സമയത്ത് ശബരിമലയിലെ സ്റ്റോക്ക് രജിസ്റ്റര് റെക്കോര്ഡുകള് മറച്ചുവച്ചെന്നും, അഴിമതി സംബന്ധിച്ച തെളിവുകള് അടങ്ങിയ ഫയല് നശിപ്പിച്ചെന്നും കമീഷന് കണ്ടെത്തിരുന്നു. പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഫയലും നശിപ്പിച്ചു. സസ്പെന്ഷനിലായിരുന്ന ജയകുമാര് 2018 ജൂലൈയില് സര്വീസില്നിന്ന് വിരമിച്ചു. കഴിഞ്ഞ ജൂണില് സമര്പ്പിച്ച അന്വേഷണ റിപ്പോര്ട്ടിലാണ് ബോര്ഡിന്റെ നടപടി.
Credits Kerala || Deshabhimani Online News https://ift.tt/38gvk6Y
Comments