പാലം അഴിമതി: വിജിലന്‍സ് ശരിയായ അന്വേഷണം നടത്തി പാലാരിവട്ടത്തിന്റെ പേര് പുനസ്ഥാപിക്കണം: ഹൈക്കോടതി
കൊച്ചി> നഗരത്തിലെ ട്രാഫിക് കുരുക്കിന് അല്പമെങ്കിലും ആശ്വാസമായ പാലാരിവട്ടം മേല്പ്പാലം, നിര്മ്മാണത്തിലെ അഴിമതികൊണ്ട് ജനങ്ങള്ക്ക് അപ്രിയമായി മാറിയതായി ഹൈക്കോടതി. പകല് സമയത്ത് പോലും നരികള് വട്ടം ചുറ്റുന്ന പകല്നരിവട്ടം എന്ന വാക്കില് നിന്നാണ് പാലാരിവട്ടം എന്ന പേര് ഉണ്ടാകുന്നത്. എന്നാല് ഇവിടെ ഇപ്പോള് കറങ്ങുന്നത് നരികളല്ല അഴിമതിക്കാരാണന്ന് കേരളീയര് സംശയിക്കുന്നു.
അഴിമതിക്കാരെക്കാള് ഭേദം നരികളാണന്നും അതിനാല് വിജിലന്സ് ശരിയായ അന്വേഷണം നടത്തി പാലാരിവട്ടത്തിന്റെ പേര് പുനസ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. അഴിമതിക്കാരുടെ പേരില് അറിയപ്പെടുന്നതിലും ഭേദം നരികളുടെ പേരില് അറിയപ്പെടുന്നതാണെന്നും കോടതി പറഞ്ഞു. അഴിമതിക്കാരെക്കാള് ഭേദം നരികള് തന്നെയാണന്നും കോടതി പറഞ്ഞു
മുന് മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഇബ്രാഹീം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്റെ പരാമര്ശം
Credits Kerala || Deshabhimani Online News https://ift.tt/34bhWQ4
Comments