അന്ന്‌ വണ്ടി ഉന്തിയത്‌ പ്രതിപക്ഷത്തായതുകൊണ്ടെന്ന്‌ സുരേന്ദ്രൻ; "ഇതൊന്നും ജനങ്ങളെ ബാധിക്കില്ല'

കൊച്ചി > ഇന്ധനവില വർധനവിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചില ദിവസങ്ങളിൽ വില കൂടുമെന്നും ചില ദിവസങ്ങളിൽ കുറയുമെന്നും സുരേന്ദ്രൻ പറഞ്ഞു. പെട്രോൾ വിലവർധനവിനെതിരെ ചെയ്ത പഴയ സമരങ്ങൾ പ്രതിപക്ഷത്തായതുകൊണ്ട് മാത്രം ചെയ്തതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

“ഇന്ധനവില ചില ദിവസങ്ങളിൽ കൂടും, ചില ദിവസങ്ങളിൽ കുറയും. ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ഇതൊന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. തിരഞ്ഞെടുപ്പിൽ ഇതൊന്നും സ്വാധീനിക്കില്ല,” സുരേന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സമരം ചെയ്യേണ്ടിവരും. ഇപ്പോൾ വണ്ടി ഉന്താൻ വേറെ ആൾ ഉണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ വില വർധനവിനെതിരെ വണ്ടി ഉന്തി സമരം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ മറുപടി. ജനങ്ങളുടെ ക്ഷേമപ്രവർത്തനത്തിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qEWxIT

Comments

Archive

Contact Form

Send