രാഹുൽ ഗാന്ധി നിയമിച്ച എൻഎസ്‌യു നേതാവും കോൺഗ്രസ്‌ വിട്ടു

ന്യൂഡൽഹി > എൻഎസ്യുഐ ജോയിന്റ് സെക്രട്ടറിയായി രാഹുൽ ഗാന്ധി നിയമിച്ച രുചി ഗുപ്തയും കോൺഗ്രസ് വിട്ടു. സംഘടനാ അഴിച്ചുപണി വൈകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. സംഘടനാചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് അഴിച്ചുപണി വൈകിക്കുന്നതെന്ന് രുചി ആരോപിച്ചു.

രാജിവിവരം എൻഎസ്യുഐ പ്രവർത്തകരെ അറിയിച്ച സന്ദേശത്തിലാണ് രുചി ഗുപ്ത വേണുഗോപാലിനെ നിശിതമായി വിമർശിച്ചത്. ദേശീയസമിതി ഇല്ലാതായിട്ട് വർഷത്തിലേറെയായി. സംസ്ഥാന അധ്യക്ഷൻമാരെ തീരുമാനിക്കാനാകുന്നില്ല.

പല സംസ്ഥാനങ്ങളിലും പുതിയ പ്രവർത്തകർക്ക് ഇടംനൽകേണ്ടതുണ്ട്. കാര്യങ്ങൾ സഹിക്കാവുന്നതിനും അപ്പുറമായി. എല്ലാ കാര്യങ്ങളും പാർടി അധ്യക്ഷയോട് പറയാനാകില്ലെന്നും രുചി- രാജിക്കത്തിൽ പറഞ്ഞു. ആക്ഷേപങ്ങളോട് കെ സി വേണുഗോപാൽ പ്രതികരിച്ചിട്ടില്ല.



Credits National || Deshabhimani ​Online ​News https://ift.tt/38mVkgH

Comments

Archive

Contact Form

Send