കേരളത്തിലെ ഇടത്‌ വിജയത്തിന്‌ അഭിനന്ദനങ്ങളുമായി അമേരിക്കൻ കമ്യൂണിസ്‌റ്റ്‌ പാർട്ടി

കൊച്ചി > തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അഭിനന്ദിച്ച് അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി. അന്താരാഷ്ട്ര മാധ്യമമായ പീപ്പിൾസ് ഡെസ്പാച്ചിൽ വന്ന ലേഖനം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചുകൊണ്ടാണ് അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടി അഭിനന്ദനം അറിയിച്ചത്.

മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെ കൂട്ടായ ആക്രമണങ്ങൾക്കിടെയാണ് എൽഡിഎഫ് ജയമെന്ന് ലേഖനത്തിൽ പറയുന്നു. വികസന പദ്ധതികളും മികച്ച കോവിഡ് പ്രതിരോധവും ജനങ്ങൾക്കിടയിൽ ചർച്ചയായി. പരമാവധി പ്രതികൂല സാഹചര്യങ്ങൾ മാധ്യമങ്ങളും വലതുപക്ഷവും ചേർന്ന് ഉണ്ടാക്കിയിട്ടും കഴിഞ്ഞ തവണത്തേക്കാൾ മേന്മയാർന്ന വിഷയം നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞുവെന്നും ലേഖനത്തിൽ പറയുന്നു.

പുരോഗമന പക്ഷത്ത് നിൽക്കുന്ന ജനങ്ങൾ പിണറായി വിജയന്റെ നേതത്വത്തിലുള്ള സർക്കാരിന് വലിയ തോതിലുള്ള പിന്തുണയാണ് നൽകുന്നത്. സ്ഥാനാർഥികളിലെ വനിതാ, യുവ സ്ഥാനാർഥികൾ ഇതിന് കാരണമായെന്നും ലേഖനത്തിൽ പറയുന്നുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nvvNZp

Comments

Archive

Contact Form

Send