വെഞ്ഞാറമൂട് ഇരട്ടക്കൊല : മുരുക്കുംപുഴ വിജയകുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
തിരുവോണത്തലേന്ന് വെഞ്ഞാറമൂട്ടിൽ കോൺഗ്രസുകാർ ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ സംസ്ഥാന സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. മുരുക്കുംപുഴ വിജയകുമാറിനെയാണ് നിയമിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ വിചാരണ ആരംഭിക്കും. ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
പ്രതികളായ ഒമ്പത് കോൺഗ്രസുകാർക്കെതിരെ പൊലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവർ പ്രധാന പ്രതികളാണ്. ഇരട്ടക്കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം പറയുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ തുടങ്ങിയ രാഷ്ട്രീയ വൈര്യമാണ് നിഷ്ഠുരമായ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്. ഗൂഢാലോചന കേസ് അന്വേഷണം തുടരുകയാണെന്ന് അന്വേഷകസംഘം അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/38Ozsvf
Comments