എന്നും ഇടതിനൊപ്പം: പ്രസന്ന ഏണസ്റ്റ് കൊല്ലം മേയര്‍

കൊല്ലം> ഇടതുപക്ഷത്തിനൊപ്പം മാത്രം സഞ്ചരിച്ച ചരിത്രമുള്ള കൊല്ലം കോര്പറേഷന്റെ മേയറായി സിപിഐ എം ജില്ലാകമ്മിറ്റിയംഗം പ്രസന്ന ഏണസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് പ്രസന്ന മേയറാകുന്നത്. പുനലൂര് മുനിസിപ്പാലിറ്റി ചെയര്പേഴ്സണായി നിമ്മി എബ്രഹാം, കരുനാഗപ്പള്ളിയില് ചെയര്മാനായി കോട്ടയില് രാജു, കൊട്ടാരക്കരയില് എ ഷാജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പരവൂര് മുനിസിപ്പാലിറ്റി ചെയര്പേഴ്സണായി യുഡിഎഫിലെ പി ശ്രീജയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.കൊല്ലം കോര്പറേഷനില് 55 ഡിവിഷനുകളാണുള്ളത്. എല്ഡിഎഫ്--39, യുഡിഎഫ്--9 , ബിജെപി ആറ് , എസ്ഡിപിഐ --1 എന്നിങ്ങനെയാണ് കക്ഷിനില. എല്ഡിഎഫ് സ്ഥാനാര്ത്ഥിയായ പ്രസന്ന ഏണസ്റ്റിന് 39 വോട്ട് ലഭിച്ചു.

യുഡിഎഫിലെ ശ്രീദേവിയമ്മ 9 വോട്ട് നേടി. ബിജെപിയിലെ ബി ഷൈലജയ്ക്ക് അഞ്ചു വോട്ട് ലഭിച്ചു. ബിജെപി അംഗമായ സജിതാ ആനന്ദിന്റെ വോട്ട് അസാധുവായി. എസ്ഡിപിഐ അംഗമായ ക്യഷ്ണേന്ദു ഹാജരായെങ്കിലും വോട്ട് ചെയ്തില്ല.

കൊട്ടാരക്കരയില് 29 അംഗങ്ങളാണുള്ളത്. എല്ഡിഫിലെ എ ഷാജുവിന് 16 വോട്ടു ലഭിച്ചു. യുഡിഎഫിലെ വി ഫിലിപ്പ്--8 , അരുണ്--5 എന്നിങ്ങനെ വൊട്ടുകള് നേടി. കരുനാഗപ്പള്ളിയില് 35 അംഗങ്ങളാണുള്ളത്. എല്ഡിഎഫിലെ കോട്ടയില്രാജുവിന് 25 വോട്ട് ലഭിച്ചു. യുഡിഎഫിലെ സിംലാല് 6 വോട്ടും ബിജെപിയിലെ ശാലിനി കെ രാജീവ് 4 വോട്ടും നേടി. പുനലൂരില് 35 അംഗങ്ങളാണുള്ളത്. എല്ഡിഎഫിലെ നിമ്മി എബ്രഹാമിന് 21 വോട്ട് ലഭിച്ചു.

യുഡിഎഫിലെ കനകമ്മ 14 വോട്ട് നേടി.പരവൂരില് ആകെ 28 അംഗങ്ങളാണുള്ളത്. എല്ഡിഫ്--14, യുഡിഎഫ്--14, ബിജെപി--4 എന്നിങ്ങനെയാണ് കക്ഷിനില. ആദ്യ ഘട്ട വൊട്ടെടുപ്പില് എല്ഡിഎഫിലെ ഒ ഷൈലജയ്ക്ക് --14, യുഡിഎഫ് പ്രതിനിധി പി ശ്രീജയ്ക്ക് -- 14, എന്ഡിഎ യിലെ എസ് ഷീല --4 എന്നിങ്ങനെ വോട്ട് ലഭിച്ചു. തുടര്ന്ന് എന്ഡിഎ പ്രതിനിധിയെ ഒഴിവാക്കി വീണ്ടും വോട്ടിട്ടു.

എല്ഡിഎഫ് , യുഡിഎഫ് പ്രതിനിധികള്ക്ക് തുല്യ വോട്ട് ലഭിച്ചു. അതിനു ശേഷം നടന്ന നറുക്കെടുപ്പില് യുഡിഎഫിലെ പി ശ്രീജ തെരഞ്ഞെടുക്കപ്പെട്ടത്.2010 മുതല് 14 വരെ പ്രസന്ന ഏണ്സ്റ്റ് കൊല്ലം മേയറായിരുന്നു. ജനാധിപത്യമഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറിയാണ്. താമരക്കുളം ഡിവിഷനില് നിന്ന് പ്രസന്ന വിജയിക്കുന്നത് രണ്ടാം തവണയാണ് . നിമ്മി എബ്രഹാം സിപിഐ എം പുനലൂര് ടൗണ് ലോക്കല് കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന് ഏരിയ കമ്മിറ്റി അംഗവുമാണ്. കോട്ടയില് രാജു സിപിഐ എം കരുനാഗപ്പള്ളി ടൗണ് ലോക്കല്കമ്മിറ്റി അംഗവും നിര്മാണത്തൊഴിലാളി യൂണിയന് മേഖലാ പ്രസിഡന്റുമാണ് . കേരളകോണ്ഗ്രസ് ബി ജില്ലാ പ്രസിഡന്റാണ് ഷാജു.പരവുര് കോട്ടമൂല ഡിവിഷനില്നിന്നുള്ള പ്രതിനിധിയാണ് പി ശ്രീജ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3rAqN7U

Comments

Archive

Contact Form

Send