കൊച്ചിയിൽ ഫ്ലാറ്റിൽനിന്ന് വീണ സേലം സ്വദേശിനി മരിച്ചു
കൊച്ചി > കൊച്ചിയിൽ ദുരൂഹസാഹചര്യത്തിൽ ഫ്ലാറ്റിൽനിന്ന് വീണ സ്ത്രീ മരിച്ചു. സേലം സ്വദേശിനി കുമാരി (45) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഏഴ് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചയോടെയാണ് മരണം.
മറൈൻ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്.
Credits Kerala || Deshabhimani Online News https://ift.tt/3nfG9fN
Comments