ഹോമിയോ, ആയുഷ്‌ ഡോക്ടർമാർ കോവിഡ്‌ ചികിത്സ നടത്തരുതെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി > കോവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി, ആയുഷ് ഡോക്ടർമാർ മരുന്നുകളോ നിർദേശങ്ങളോ നൽകാൻ പാടില്ലെന്നും എന്നാല് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകൾ ശുപാർശ ചെയ്യാമെന്നും സുപ്രീംകോടതി.

സർക്കാർ അംഗീകരിച്ച മരുന്നുകൾ അനുബന്ധ ചികിത്സയെന്ന നിലയിൽമാത്രം നൽകാം. വിഷയത്തിൽ ആഗസ്തിൽ കേരള ഹൈക്കോടതി സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതില് ഭേദഗതി വരുത്തേണ്ട സാഹചര്യമില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.

ഹോമിയോപ്പതി, ആയുഷ് ഡോക്ടർമാർക്ക് അനുബന്ധചികിത്സയ്ക്കായി പ്രതിരോധശേഷി വർധിപ്പിക്കാൻ മരുന്ന് നല്കാമെന്ന് ആയുഷ്മന്ത്രാലയം സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/34fvNFk

Comments

Archive

Contact Form

Send