നടിയെ അപമാനിച്ച കേസ്: പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

കൊച്ചി > കൊച്ചിയിലെ ഷോപ്പിങ് മാളില് യുവനടിയെ അപമാനിച്ച കേസില് പ്രതികളുടെ ചിത്രങ്ങള് പൊലീസ് പുറത്തുവിട്ടു. ഇടപ്പള്ളി മെട്രോ സ്റ്റേഷന്, ഷോപ്പിങ് മാള്, സൗത്ത് റെയില്വേ സ്റ്റേഷന് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. പ്രതികളെ കണ്ടെത്താന് അന്വേഷണം ഊര്ജിതമാക്കി.

മെട്രോ വഴി തന്നെയാണ് രണ്ടുപേരും മാളിലെത്തിയത്. സംഭവത്തിന് ശേഷം മെട്രോയില് തന്നെ ഇരുവരും സൗത്ത് സ്റ്റേഷനിലേക്ക് തിരിച്ച് പോയി. മാളിലെ പ്രവേശന കവാടത്തില് ഫോണ് നമ്പര് നല്കാതെ കബളിപ്പിച്ചാണ് ഇവര് അകത്ത് കടന്നത്. പ്രതികള് എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന.



Credits Kerala || Deshabhimani ​Online ​News https://ift.tt/3h4keWk

Comments

Archive

Contact Form

Send