ബിന്ദുകൃഷ്‌ണയുടെ ഭർത്താവ് നാലാം സ്ഥാനത്ത്
ചിറയിൻകീഴ്> അഴൂർ പഞ്ചായത്തിലെ ഏഴാം വാർഡായ കൃഷ്ണപുരത്ത് മത്സരിച്ച തിരുവനന്തപുരം ഡിസിസി സെക്രട്ടറി എസ് കൃഷ്ണകുമാർ നാലാം സ്ഥാനത്ത്. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ഭർത്താവാണ്.
153 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി അനിൽകുമാർ 287 വോട്ടോടെ വാർഡിൽ വിജയിച്ചു. കോൺഗ്രസ് റെബലായി മത്സരിച്ച എം നിസാം 276 വോട്ടോടെ രണ്ടാം സ്ഥാനത്താണ്. സിപിഐ സ്വതന്ത്രനായ ആർ വിജയൻതമ്പി 192 വോട്ടോടെ മൂന്നാം സ്ഥാനത്തും. ഇവർക്കെല്ലാം പിന്നിലാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി എസ് കൃഷ് ണകുമാർ.
ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും സ്ഥാനാർഥിയാകാൻ ശ്രമിച്ചെങ്കിലും സീറ്റ് കിട്ടിയില്ല. ഒടുവിലാണ് പഞ്ചായത്ത് വാർഡിലേക്ക് മത്സരിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/2J4eOOP
Comments