ആര്യാടനെയും മകനെയും നിയന്ത്രിക്കണം, അല്ലെങ്കില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി: ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി

നിലമ്പൂര്> നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് ആര്യാടന് മുഹമ്മദിനെയും മകനെയും നിയന്ത്രിച്ചിലെങ്കില് മലപ്പുറം ജില്ലയില് കോണ്ഗ്രസ് ദയനീയ തോല്വി ഏറ്റുവാങ്ങുമെന്ന് ഐഎന്ടിയുസി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദാലി. തദ്ദേശ തെരഞ്ഞെടുപ്പില് നിലമ്പൂരിലെ പരാജയത്തിന് കാരണം ആര്യാടന് മുഹമ്മദ് മാത്രമാണെന്നും ഐഎന്ടിയുസി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദാലി പറഞ്ഞു. നിലമ്പൂരില് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂര് നഗരസഭയിലുള്പ്പെടെ കുറെ കാലങ്ങളായി സ്ഥാനാര്ത്ഥി നിര്ണയം നടക്കുന്നത് ആര്യാടന് മുഹമ്മദിന്റെ വീട് കേന്ദ്രീകരിച്ചാണ്. ജില്ലയില് കോണ്ഗ്രസ് പ്രവര്ത്തകരുടെ വികാരത്തിന് അനുസരിച്ചുള്ള സ്ഥാനാര്ത്ഥികള് വന്നിട്ട് വര്ഷങ്ങളായി. കെപിസിസിയുടെയും, ഡിസിസിയുടെയും നിര്ദ്ദേശങ്ങള് മറികടന്ന് ആര്യാടന് ഗോഡ്ഫാദര് കളിക്കുകയാണ്.

അച്ഛനെയും മകനെയും പാര്ട്ടി നിയന്ത്രിച്ചില്ലെങ്കില് കോണ്ഗ്രസ് ജില്ലയില് ഇല്ലാതാകും. ആര്യാടന്റെ ഇങ്കിതത്തിന് അനുസരിച്ച് പ്രവര്ത്തിക്കുന്ന ഡിസിസിയാണ് മലപ്പുറം ജില്ലയിയുടേത്. ആര്യാടന്മാരുടെ വാക്ക്കേട്ട് തുള്ളുന്ന ജില്ലാ കോണ്ഗ്രസ് പ്രസിഡന്റ് വി വി പ്രകാശ് രാജിവെച്ച് പുറത്ത് പോകണം .അല്ലെങ്കില് കെപിസിസി ഇടപെട്ട് പുറത്താക്കണമെന്നും കല്ലായി മുഹമ്മദാലി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/38tCYL8

Comments

Archive

Contact Form

Send