കർഷക നിയമം : പ്രത്യേക നിയമസഭാ സമ്മേളനം ബുധനാഴ്‌ച
തിരുവനന്തപുരം
കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരം ഒത്തുതീർക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ബുധനാഴ്ച ചേരും.
തിങ്കളാഴ്ച മന്ത്രിസഭാ യോഗം ചേർന്ന് ഗവർണറോട് ഇക്കാര്യം ശുപാർശ ചെയ്യും. ഒരു മണിക്കൂർ മാത്രമാകും സഭാ സമ്മേളനം. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും. സ്പീക്കറും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സംസാരിക്കും.
കർഷക സമരത്തിന് കേരളത്തിന്റെ ഐക്യദാർഢ്യവും പ്രഖ്യാപിക്കും. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നേരത്തേ കേരള നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3nAIrpO
Comments