കണ്ണൂരിൽ ബിജെപി വനിതാ സ്ഥാനാര്‍ഥി നാടുവിട്ടതായി അച്ഛന്റെ പരാതി

കൂത്തുപറമ്പ് > മാലൂരിൽ ബിജെപി വനിതാ സ്ഥാനാർഥി കാസർകോട് സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ടതായി പരാതി. മാലൂർ ഗ്രാമപഞ്ചായത്ത് പത്താംവാർഡായ കുണ്ടേരിപൊയിലിലെ ബിജെപി സ്ഥാനാർഥിയാണ് ബേഡഡുക്കയിലെ യുവാവിനൊപ്പം പോയത്. സ്ഥാനാർഥിയുടെ പിതാവ് പേരാവൂർ സ്റ്റേഷനിൽ പരാതി നൽകി.

ചില രേഖകൾ എടുക്കാനായി പേരാവൂരിലെ സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും അടുത്ത ദിവസം തിരിച്ചു വരാമെന്നും ഭർത്താവിനോടും പ്രവർത്തകരോടും പറഞ്ഞാണ് സ്ഥാനാർഥി തിങ്കളാഴ്ച വീട്ടിൽനിന്നുപോയത്. തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ബേഡഡുക്ക സ്വദേശിയുടെ കൂടെയാണുള്ളത് എന്നറിഞ്ഞത്.

ഗൾഫിലായിരുന്ന യുവാവ് കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. പഞ്ചായത്തിലെ മറ്റൊരു വാർഡിൽ ബിജെപി സ്ഥാനാർഥിയാണ് ഇവരുടെ ഭർത്താവ്. ഒരു കുട്ടിയുമുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3gGyiFH

Comments

Archive

Contact Form

Send