കോൺഗ്രസിന്‌ അഭയം ജമാ അത്തെ ഇസ്‌ലാമി: മന്ത്രി ഇ പി ജയരാജൻ

കൽപ്പറ്റ > ദുർബലമായ കോൺഗ്രസും യുഡിഎഫും വർഗീയ ശക്തിയായ ജമാ അത്തെ ഇസ്ലാമിയിൽ അഭയം തേടിയിരിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. വയനാട്ടിൽ എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനെയും ജമാ അത്തെ ഇസ്ലാമിയെയും കോൺഗ്രസ് ഒരുപോലെ പുൽകുകയാണ്.

ഏതെല്ലാം വിധത്തിൽ ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കാനാവുമോ അതെല്ലാം കേരളത്തിൽ കോൺഗ്രസ് ചെയ്യുന്നുണ്ട്. മതേതരവാദികളും ഗാന്ധിയന്മാരും എൽഡിഎഫിനെ ശക്തിപ്പെടുത്തണം. കേരളം വളരുകയും വികസിക്കുകയും ചെയ്യുന്നത് യുഡിഎഫിന് സഹിക്കുന്നില്ല.

എൽജെഡിയും കേരള കോൺഗ്രസ് എമ്മും വിട്ടതോടെ യുഡിഎഫ് ദുർബലമായി. വർഗീയ ശക്തിയായ വെൽഫെയർ പാർടിയുമായി കൂട്ടുചേർന്ന് ഈ നഷ്ടം നികത്താനാവുമോയെന്നാണ് കോൺഗ്രസിന്റെ ശ്രമം. ഇതിന് വലിയ വിലകൊടുക്കേണ്ടി വരും. കർഷക സമരത്തിൽ കേന്ദ്രസർക്കാർ വിറങ്ങലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/37Spokr

Comments

Archive

Contact Form

Send