മൺറോതുരുത്തിലേത്‌ ബോധപൂർവമായ കൊലപാതകം: കെ എൻ ബാലഗോപാൽ

മൺറോതുരുത്ത് > സിപിഐ എം പ്രവർത്തകൻ മണിലാൽ കൂട്ടയടിയിലോ സംഘർഷത്തിലൊ അല്ല കൊല്ലപ്പെട്ടതെന്നും ബോധപൂർവം തീരുമാനിച്ചുറപ്പിച്ച് വന്ന് ആർഎസ്എസുകാരൻ ജീവൻ അപഹരിക്കുകയായിരുന്നുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ പറഞ്ഞു. മണിലാലിന്റെ വീടും സംഭവസ്ഥലവും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവർത്തകരെ വളരെ മോശവും ആപൽക്കരവുമായ ഭ്രാന്ത് പിടിപ്പിക്കുംവിധം ബിജെപി സംസ്ഥാന പ്രസിഡന്റുതന്നെ പ്രസംഗിക്കുന്നതാണ് ഇത്തരം പ്രവൃത്തികൾക്ക് അവരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിലെ പ്രതി അശോകൻ ബിജെപിയിൽ ചേർന്നതെന്നാണ് വിവരം. മണിലാൽ നേരത്തെ ബിഡിജെഎസ് ആയിരുന്നു.

അടുത്തകാലത്താണ് സിപിഐ എമ്മിൽ ചേർന്നത്. ബിജെപി കൂട്ടുകെട്ട് വിട്ടതിലുള്ള വൈരാഗ്യമാണ് ജീവനെടുത്തതിലൂടെ പ്രതി കാട്ടിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഡൽഹി പൊലീസിൽ ആയിരുന്ന പ്രതിക്ക് ഇവിടുത്തെ സമാധാന രാഷ്ട്രീയം അറിയില്ലെന്നും ബാലഗോപാൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3glnlZP

Comments

Archive

Contact Form

Send