പാലായിൽ ആന്റോ ജോസ് പടിഞ്ഞാറെക്കര ചെയർമാൻ


പാലാ> പാലാ നഗരസഭാ ചെയർമാനായി എൽഡിഎഫ് പ്രതിനിധി കേരള കോൺഗ്രസ് എമ്മിലെ ആന്റോ ജോസ് പടിഞ്ഞാറെക്കരയെ തെരഞ്ഞെടുത്തു. വരണാധികാരി പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ വി വി ഭാസ്കരൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

നഗരസഭയുടെ 18 മത് ചെയർമാനായ ആന്റോ നഗരസഭ പത്താം വാർഡ് കൗൺസിലറാണ്. ആന്റോ ജോസിന്റെ പേര് ബിനു പുളിക്കക്കണ്ടം നിർദേശിച്ചു. തോമസ് പീറ്റർ പിന്താങ്ങി.

26 അംഗ കൗൺസിലിൽ ആന്റോ ജോസിന് 17 വോട്ട് ലഭിച്ചു. എതിർ സ്ഥാനാർഥി യുഡിഎഫ് പ്രതിനിധി കോൺഗ്രസിന്റെ പ്രൊ. സതീഷ് ചൊള്ളാനിക്ക് ഒൻപത് വോട്ടും ലഭിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/34O2sSw

Comments

Archive

Contact Form

Send