കോർപ്പറേറ്റുകൾ പുറത്ത്‌; ജിയോ ഉൽപ്പന്നങ്ങൾക്ക്‌ സമ്പൂർണ ബഹിഷ്‌കരണവുമായി കർഷകർ

ന്യൂഡല്ഹി > കര്ഷകപ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള് നിലപാട് കൂടുതല് കടുപ്പിച്ച കര്ഷകര്. സമരം കോര്പ്പറേറ്റുകള്ക്കെതിരെ കൂടിയാണെന്ന് പ്രഖ്യാപിച്ച കര്ഷകര് ജിയോ ഉത്പന്നങ്ങള് പൂര്ണ്ണമായും ബഹിഷ്കരിക്കാന് പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്ട്ടുകള്.

ജിയോയുടെ ഫോണുകളും സിം കാര്ഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേല് ഉപയോഗിക്കുകയില്ലെന്നുമാണ് കര്ഷകര് തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള്.

നേരത്തെ കേന്ദ്രസര്ക്കാരിന്റെ കാര്ഷിക നിയമത്തിനെതിരെ റിലയന്സ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും നേരത്തെയും കര്ഷകര് പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലെ കര്ഷകരാണ് സിം വലിച്ചെറിഞ്ഞും കത്തിച്ചും പ്രതിഷേധിച്ചത്. കോര്പ്പറേറ്റുകള്ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് റിലയന്സിന്റെ ജിയോ സിം കാര്ഡുകള് പൊട്ടിച്ചുകളഞ്ഞ് പ്രതിഷേധിച്ചത്.

സോഷ്യല് മീഡിയയില് ജിയോ സിമ്മിനെതിരായ ക്യാംപയിനില്, ചില പഞ്ചാബ് ഗായകരും ജിയോ സിമ്മുകള് നശിപ്പിച്ചിരുന്നു. റിലയന്സ് പമ്പുകളില് നിന്ന് പെട്രോള്/ ഡീസലും അടിക്കരുതെന്നും പ്രതിഷേധക്കാര് ആവശ്യപ്പെട്ടിരുന്നു.

കാര്ഷിക നിയമങ്ങളിലൂടെ നരേന്ദ്രമോഡി സര്ക്കാര് അംബാനി, അദാനി തുടങ്ങിയ കോര്പ്പറേറ്റുകളെ ശക്തിപ്പെടുത്തുകയാണെന്നും പ്രതിഷേധക്കാര് പറഞ്ഞിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/37Nafk3

Comments

Archive

Contact Form

Send