സൗജന്യ കോവിഡ്‌ വാക്‌സിൻ; മുഖ്യമന്ത്രിക്കെതിരെ പരാതി നൽകുമെന്ന്‌ യുഡിഎഫ്‌

തിരുവനന്തപുരം > കോവിഡ് വാക്സിൻ കേരളത്തിലെ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.

കോവിഡ് വാക്സിന് സൗജന്യമായി നല്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കോണ്ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയത്.

കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വെച്ചാണ് വാക്സിൻ ലഭ്യമായാൽ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3oNkAne

Comments

Archive

Contact Form

Send