വഴിയോരവില്‍പനയ്ക്ക് വിട, ഇനി നാടിന്റെ നായിക; ഏഴംകുളത്തിനെ ആശ നയിക്കും

കൊടുമണ് > വഴിയോരത്ത് ചുണ്ണാമ്പ്, വെറ്റില, അടയ്ക്ക കച്ചവടം നടത്തിവന്ന വി എസ് ആശ ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. പട്ടികജാതി സംവരണ മണ്ഡലമായ അറുകാലിക്കല് വാര്ഡില്നിന്നാണ് ഇടതു മുന്നണി സ്ഥാനാര്ഥിയായ ആശ വിജയിച്ചത്.

പറക്കോട് അനന്തപുരം മാര്ക്കറ്റിലും അടൂര് ശ്രീമൂലം ചന്തയിലുമായിരുന്നു പ്രധാന കച്ചവടകേന്ദ്രങ്ങള്. ചന്തയില്നിന്ന് വെറ്റിലയും അടയ്ക്കയും വിലയ്ക്ക് വാങ്ങുകയും സ്വന്തമായി കക്ക നീറ്റി ചുണ്ണാമ്പാക്കി വില്പന നടത്തുകയുമായിരുന്നു പതിവ്. കച്ചവടത്തിനിടയിലും സാമൂഹ്യ പ്രവര്ത്തനത്തിന് സമയം കണ്ടെത്തിയിരുന്ന ആശ 18 -ാം വാര്ഡിലെ കസ്തൂര്ബ കുടുംബശ്രീ അയല്ക്കൂട്ടം സെക്രട്ടറിയുമായിരുന്നു.

വര്ഷങ്ങളായി ഭര്തൃമാതാവായിരുന്നു കച്ചവടം നടത്തിയിരുന്നത്. അമ്മയ്ക്ക് അസുഖമായതിനെത്തുടര്ന്ന് ആശ കച്ചവടം ഏറ്റെടുത്ത് നടത്തി. വിദ്യാര്ഥികളായ അനൂപും അമലുമായിരുന്നു അമ്മയുടെ സഹായികള്. ഇപ്പോള് കച്ചവടം ഭര്ത്താവ് മണിക്കുട്ടന് ഏറ്റെടുത്തു. ഇക്കുറി പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തതാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3n2plYO

Comments

Archive

Contact Form

Send