വി ഡി സതീശന്റെ വിദേശപിരിവ് : പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കാൻ കോടതി നിർദേശം


വി ഡി സതീശൻ എംഎൽഎ വിദേശസംഭാവന സ്വീകരിച്ചതിൽ ചട്ടലംഘനമുണ്ടെന്ന ആരോപണം പൊതുതാൽപ്പര്യവിഷയമാണെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പൊതുതാൽപ്പര്യഹർജിയായി സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

എംഎൽഎയുടെ നേതൃത്വത്തിൽ രാഷ്ട്രീയകാര്യങ്ങൾക്കായി രൂപീകരിച്ചപുനർജനി എന്ന സംഘടന വിദേശത്ത് പിരിവ് നടത്തിയത് കേന്ദ്ര അനുമതിയോടെയാണോ എന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജയ്സൺ പാനികുളങ്ങര സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്.

ബ്രിട്ടനിലെ ബർമിങ്ഹാമിൽ യോഗത്തിൽ പങ്കെടുത്തവരിൽനിന്ന് 500 പൗണ്ടുവീതം പിരിച്ചുവെന്നാണ് ആരോപണം. എംഎൽഎ വിദേശസംഭാവനാ നിയന്ത്രണചട്ടം പാലിച്ചാണോ പിരിവ് നടത്തിയതെന്നും കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വിദേശസംഭാവനാ നിയന്ത്രണചട്ടം അനുസരിച്ച് നിയമസഭാ സാമാജികന് വിദേശത്തുനിന്ന് പണം സമാഹരിക്കുന്നതിന് വിലക്കുണ്ടെന്നും എംഎൽഎയുടെ നടപടി സംശയാസ്പദമാണെന്നും ഹർജിയിൽ പറയുന്നു. 2018ലെ പ്രളയദുരിതാശ്വാസത്തിന്റെ പേരിലായിരുന്നു ബർമിങ്ഹാമിലെ പിരിവ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2VmDBQq

Comments

Archive

Contact Form

Send