കര്‍ഷകവിരുദ്ധ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ല; സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യും: മന്ത്രി വി എസ് സുനില്‍കുമാര്‍
തൃശൂര്‍ > രാജ്യത്തെ കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റകള്‍ക്ക് ആധിപത്യം സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷകവിരുദ്ധ നിയമങ്ങളെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകവിരുദ്ധമായ ഈ കരിനിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുകയില്ല. ഇതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ എത് നടപടിയും നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. ഇതിന് ആവശ്യമായ നിര്‍ദ്ദേശം അഡ്വക്കേറ്റ് ജനറലിന് നല്കി കഴിഞ്ഞു.
ഈയാഴ്ച തന്നെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യം. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്കു്ന്ന അധികാരങ്ങള്്ക്ക് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഈ നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഏകപക്ഷീയമായി നിയമനിര്‍മ്മാണം നടത്തി ആ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമങ്ങളില്‍ ഏതെങ്കിലും വ്യവസ്ഥകള്‍ സംസ്ഥാന ത്തെ പ്രതികൂലമായി ബാധിക്കുന്ന പക്ഷം അത് നേരിടാന്‍ നിയമനിര്‍മ്മാണം നടത്തു്ന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. രാജ്യത്തെ ഭക്ഷ്യപരമാധികാരം കുത്തക ഭീമന്മാര്്ക്ക് മുന്നില്‍ അടിയറവെക്കുന്നതോടെ നമ്മുടെ പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കപ്പെടുകയും റേഷന്‍ സമ്പദായത്തെ തകര്‍ക്കുകയും ചെയ്യും.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ഉപാധികളില്ലാതെ ലഭിക്കുന്ന അഹമായ ധനസഹായങ്ങള്‍ ലഭിക്കണമെങ്കില്‍ ഈ കരിനിയമങ്ങള്‍ നടപ്പിലാക്കിയെ മതിയാവൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പ്രധാനമന്ത്രി തന്നെ നേരിട്ട് വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷികോദ്പാദന കമ്മീഷണര്‍മാരുടെ യോഗം വിളിച്ചിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ വിശ്വാസത്തിലെടുക്കാതെയും ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ധം ചെലുത്തുന്നത് ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണ്.
കാര്‍ഷികരംഗത്തെ കോര്‍പ്പറേറ്റ്വല്‍ക്കരണ കോ--ഓപ്പേ്ര്റ്റീവുകളിലൂടെ(സഹകരണവല്ക്കണത്തിലൂടെ) ചെറുക്കുക എന്ന നയമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഈ കരിനിയങ്ങള്ക്ക് ബദലായി സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ അധികാരം ഉപയോഗിച്ച് ബദല്‍ നിയമങ്ങള്‍ രൂപീകരിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കൂട്ടായ പ്രതരോധം തീര്‍ക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. ഭരണഘടനയുടെ കണ്‍കറന്റ് ലീസ്റ്റില്‍ ഉള്‍പ്പെടുന്ന ഒരു വിഷയത്തെ സംബന്ധിച്ച് തന്ത്രപ്രധാനമായ നിയമനിര്‍മ്മാണം നടത്തുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരുകളുമായോ കര്‍ഷകസംഘടനകളുമായോ രാഷട്രീയ പാര്‍ടികളുമായോ ഒരു കൂടിയാലോചനയും നടത്തിയിട്ടി്ല്ല. കോര്‍പ്പറേറ്റുകളും അവരുടെ ഏജന്റുമാരുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/36Np8nf
Comments