കർഷകപ്രക്ഷോഭത്തിന് പിന്തുണ നൽകുക: പിബി
ന്യൂഡൽഹി > കർഷകപ്രക്ഷോഭത്തിന് രാജ്യവ്യാപക പിന്തുണ നൽകാൻ പാർടിയുടെ എല്ലാ ഘടകങ്ങളോടും സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ആഹ്വാനംചെയ്തു. കൊടുംതണുപ്പിലും വീറോടെ സമരം തുടരുന്ന കർഷകരെ അഭിനന്ദിക്കുന്നതായി യോഗശേഷം പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
കാർഷികനിയമങ്ങളും വൈദ്യുതിബില്ലും പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കർഷകരുടെ അടക്കം അഭിപ്രായം തേടി പുതിയ നിയമം കൊണ്ടുവരണം.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം സമ്മാനിച്ച കേരള ജനതയെ യോഗം അഭിനന്ദിച്ചു. 30, 31 തീയതികളിൽ കേന്ദ്രകമ്മിറ്റി യോഗം ചേരും. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലും കേന്ദ്രകമ്മിറ്റി തീരുമാനം എടുക്കും.
Credits National || Deshabhimani Online News https://ift.tt/3nzdX7P
Comments