"ഓൺലൈൻ അടിയന്തരാവസ്ഥ'; കർഷകരുടെ ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പൂട്ടി
ന്യൂഡൽഹി > പ്രക്ഷോഭ രംഗത്തുള്ള കർഷകർ തുടങ്ങിയ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പൂട്ടി. ‘കിസാൻ ഏകതാ മോർച്ച’ എന്ന പേരിൽ ഏഴ് ലക്ഷം പേർ പിന്തുടരുന്ന പേജാണ് ഫെയ്സ്ബുക്ക് പൂട്ടിയത്. ഞായറാഴ്ച കർഷക പ്രക്ഷോഭവേദിയിൽനിന്നുള്ള ഒരു തത്സമയ പ്രക്ഷേപണത്തിനു പിന്നാലെയാണ് നടപടി.
തങ്ങളുടെ കമ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെ് ആരോപിച്ചാണ് ഫെയ്സ്ബുക്കിന്റെ നടപടി. ഫെയ്സബുക്കിന്റെ ഉടമസ്ഥതയിലാണ് ഇൻസ്റ്റഗ്രാമും. ഓൺലൈൻ അടിയന്തരാവസ്ഥയാണ് നടപ്പാക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടി. വ്യാപക പ്രതിഷേധത്തിനു ശേഷം പേജ് ഫെയ്സ്ബുക്ക് പുനസ്ഥാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ച മുതൽ കർഷകർ റിലേ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് സമര സമിതി നേതാവായ യോഗേന്ദ്ര യാദവ് ലൈവിൽ പ്രഖ്യാപിച്ചിരുന്നു.അടുത്ത ഞായറാഴ്ച മൻ കി ബാത്ത് സമയത്ത് എല്ലാവരും പാത്രങ്ങൾ കൂട്ടിമുട്ടിക്കണമെന്നും എന്ന് കർഷകരെ കേൾക്കാൻ തയ്യാറാകുമെന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.
Credits National || Deshabhimani Online News https://ift.tt/3mBZnv1
Comments