'പശുക്കള്‍ വലിയ ദുരിതാവസ്ഥയിലാണ്, സംരക്ഷിക്കണം'; യോഗിക്ക് കത്തയച്ച് പ്രിയങ്ക

ന്യൂഡല്ഹി> പശുക്കളെ സംരക്ഷിക്കാന് നടപടി ആവശ്യപ്പെട്ട് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.പശുക്കളെ സംരക്ഷിക്കാന് കോണ്ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്ക്കാരില് നിന്ന് പ്രചോദനം ഉള്ക്കൊള്ളാന് യോഗി സര്ക്കാര് തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

യുപിയില് വിവിധ ഇടങ്ങളിലായി പശുക്കള് വലിയ ദുരിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും കത്തില് പറയുന്നു.മഹാത്മാഗാന്ധി പശു സംരക്ഷണമെന്നത് കൊണ്ട് നിസഹായരും ദുര്ബലരുമായ എല്ലാ ജിവീകളുടെയും സംരക്ഷണത്തിലാണ് വിശ്വസിച്ചതെന്നും പ്രിയങ്ക ഗാന്ധി ഓര്മ്മിപ്പിച്ചു.ലളിത്പുരിലെ സോജ്നയില് ചത്ത പശുക്കളുടെ ചിത്രങ്ങള് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്ശനം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില് ഹൈന്ദവ വോട്ടുകള് ലക്ഷ്യമിട്ട് കോണ്ഗ്രസ് നടത്തിയ നീക്കങ്ങള്ക്ക് പിന്നാലെയാണ് ഗോരക്ഷയുമായി ബന്ധപ്പെട്ട് ഉത്തര്പ്രദേശ് മുഖ്യമന്ത്രിക്ക് പ്രിയങ്ക കത്തയച്ചിരിക്കുന്നത്







Credits Kerala || Deshabhimani ​Online ​News https://ift.tt/3pf6fA5

Comments

Archive

Contact Form

Send