ആറ്റിങ്ങലിൽ അഡ്വ എസ് കുമാരി നഗരസഭാ അധ്യക്ഷ
ആറ്റിങ്ങൽ> ആറ്റിങ്ങൽ നഗരസഭ അധ്യക്ഷയായി എൽഡിഎഫിലെ അഡ്വ എസ് കുമാരി സത്യപ്രതിജ്ഞ ചെയ്തു.ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്, സി പി ഐ എം ആറ്റിങ്ങൽ ഈസ്റ് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു .
2005 ലാണ് എസ് കുമാരി ആദ്യമായി നഗരസഭയിലേക്ക് അംഗമായി കടന്നുവരുന്നത്. അഞ്ചാം വാർഡിൽ നിന്നാണ് ആദ്യ വിജയം നേടിയത്. 2010 ൽ ആറാം വാർഡിൽ നിന്നും നഗരസഭാംഗമായ കുമാരി ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/34LPVig
Comments