പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ രണ്ടുവർഷത്തേക്ക് വിലക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി > പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ രണ്ടുവർഷത്തേക്ക് വിലക്കിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

ഒരാഴ്ചത്തേക്കാണ് സ്റ്റേ. നിയമനങ്ങളിലെ സുതാര്യത കുറവും യോഗ്യതയില്ലാത്തവരെ നിയമിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ കൺസൽട്ടൻസി സ്ഥാപനത്തെ വിലക്കിയത്.

പി ഡബ്ല്യുസി സമർപ്പlച്ച ഹർജിയിൽ ജസ്റ്റീസ് പി.വി.ആഷയുടേതാണ് ഇക്കാല ഉത്തരവ്. തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സർക്കാർ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണന്നാണ് ഹർജിക്കാരുടെ ആരോപണം.
സ്പേസ് പാർക്ക്, കെ- ഫോൺ തുടങ്ങിയ പദ്ധതികളുടെ കൺസൽറ്റൻഡ് ആണ് പി ഡബ്ളിയു സി. കെ -ഫോൺ
പദ്ധതിയിൽ കൺസൽറ്റൻസി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് സർക്കാർ കമ്പനിയുടെ സേവനം അവസാനിപ്പിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/33HS8L7

Comments

Archive

Contact Form

Send