തദ്ദേശ തെരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ട പോളിങ്‌ തുടങ്ങി; ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ

തിരുവനന്തപുരം > തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് , വയനാട് ജില്ലകളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി ഇന്നും അതിരാവിലെ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിൽ കാണാനാവുന്നത്. എല്ലാ ജില്ലകളിലും സ്ഥിതി സമാനമാണ്.

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശസ്ഥാപനത്തിലെ 8116 വാർഡിലാണ് തെരഞ്ഞെടുപ്പ്. ആകെ 350 ഗ്രാമപഞ്ചായത്തും 58 ബ്ലോക്ക് പഞ്ചായത്തും 36 മുനിസിപ്പാലിറ്റിയും രണ്ടാംഘട്ടത്തിൽ വിധിയെഴുതും. അഞ്ച് ജില്ലാപഞ്ചായത്തിലായി 124 ഡിവിഷനിലും കൊച്ചി, തൃശൂർ കോർപറേഷനുകളിലായി 128 വാർഡിലുമാണ് വോട്ടെടുപ്പ്. സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37–-ാം വാർഡിലെയും തൃശൂർ കോർപറേഷനിലെ പുല്ലഴിയിലെയും തെരഞ്ഞെടുപ്പ് മാറ്റി.

രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. ബുധനാഴ്ച വൈകിട്ട് മൂന്നുമുതൽ വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീനിൽ പ്രവേശിക്കുന്നവർക്കും ആരോഗ്യ വകുപ്പിലെ പ്രത്യേകം നിയോഗിച്ച ഹെൽത്ത് ഓഫീസർ നൽകുന്ന സാക്ഷ്യപത്രവുമായി ബൂത്തിൽ നേരിട്ടെത്തി വോട്ടുചെയ്യാം. വൈകിട്ട് ആറിനുമുമ്പ് ഇവർ ബൂത്തിലെത്തണം. മറ്റ് വോട്ടർമാർ വോട്ടുചെയ്തശേഷമാകും അവസരം. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡേഴ്സും 265 പ്രവാസി ഇന്ത്യക്കാരും ഉൾപ്പെടെ 98,57,208 വോട്ടർമാരാണ് രണ്ടാംഘട്ടത്തിലുള്ളത്. 57,895 പേർ ആദ്യമായി വോട്ടുചെയ്യുന്നവരാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/37QRnAF

Comments

Archive

Contact Form

Send