കൂത്താട്ടുകുളത്ത്‌ വിജയാ ശിവൻ, പറവൂരിൽ പ്രഭാവതി


കൊച്ചി> കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം അംഗം വിജയാ ശിവൻ തിരഞ്ഞെടുക്കപ്പെട്ടു. പറവൂർ നഗരസഭയിൽ യുഡിഎഫിലെ പ്രഭാവതിയാണ് നഗരസഭാ അധ്യക്ഷ.

വിജയ ശിവന് പതിമൂന്നും കോൺഗ്രസിലെ മരിയ ഗൊരെത്തിക്ക് പത്തും വോട്ടുകൾ ലഭിച്ചു. ബാലറ്റ് പേപ്പറിന് പുറകിൽ പേരും ഒപ്പും രേഖപ്പെടുത്താത്തതിനാൽ മരിയ ഗൊരേത്തിയുടെ വോട്ട് അസാധുവായി. സ്വതന്ത്ര അംഗം പി ജി സുനിൽകുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു

പറവൂർ നഗരസഭയിലെ പതിനേഴാം വാർഡിൽ നിന്നുള്ള കൗൺസിലറാണ് പ്രഭാവതി. ഓപൺ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
ആകെയുള്ള 29 കൗൺസിലർമാരും വോട്ടെടുപ്പിൽ പങ്കെടുത്തു. പ്രഭാവതിക്ക് 15 വോട്ട് ലഭിച്ചു. എൽഡിഎഫ് പ്രതിനിധി ഷൈന് ഒൻപത് വോട്ടും ബിജെപി സ്ഥാനാർത്ഥി കെ എൽ സ്വപ്നക്ക് നാല് വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2KJb4mq

Comments

Archive

Contact Form

Send