തൊഴിലാളികള്‍ കര്‍ഷകര്‍ക്കൊപ്പം: എളമരം കരീം
ന്യൂഡൽഹി
കർഷകപ്രക്ഷോഭത്തിന് രാജ്യത്തെ തൊഴിലാളി വർഗത്തിന്റെ എല്ലാപിന്തുണയുമുണ്ടെന്ന് സിഐടിയു ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു. പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി എല്ലാ ട്രേഡ്യൂണിയനുകളും തുടർസമരപരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഗാസിപുരിൽ കർഷകപ്രക്ഷോഭകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയ്ക്കും പാർലമെന്ററി നടപടികൾക്കും വിരുദ്ധമായാണ് കേന്ദ്രം കർഷകബില്ലുകൾ പാസാക്കിയെടുത്തത്. ബില്ലുകൾക്ക് എതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. എന്നാൽ, പ്രതിപക്ഷ നിലപാട് പരിഗണിക്കാതെ കേന്ദ്രം ഏകപക്ഷീയമായി ബില്ലുകൾ പാസാക്കുകയായിരുന്നുവെന്നും എളമരം കരീം പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3hagOSh
Comments