സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു
കോടിയേരി > സിപിഐ എം പാറാൽതെരു ബ്രാഞ്ച് സെക്രട്ടറിയും ദീർഘകാലം ദേശാഭിമാനി ഏജന്റുമായിരുന്ന പട്ടൻ വിജയൻ (62) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചമുമ്പാണ് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനാൽ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നേരത്തെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണ്. കോടിയേരി വീവേഴ്സ് സൊസൈറ്റി പ്രസിഡന്റ്, ഡിവൈഎഫ്ഐ കൊടിയേരി വില്ലേജ് ജോ.സെക്രട്ടറി, കർഷക സംഘം കോടിയേരി സൗത്ത് വില്ലേജ് വൈസ്പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: സതി (പുന്നോൽ സർവീസ് സഹ. ബാങ്ക്). മക്കൾ: വിനീഷ് (സിഡിറ്റ്, വയനാട്), വിജിത്ത് (ബംഗളൂരു), വിനീത് (ഇന്റീരിയർ ഡിസൈനർ). മരുമക്കൾ: അഞ്ജന (ഗ്രാമീൺ ബാങ്ക് വയനാട്), നിഖിത (വിദ്യാർഥി, മാഹി മഹാത്മാഗാന്ധി ഗവ. കോളേജ്). സഹോദരങ്ങൾ: വസന്ത, സുശീല, ദാസൻ (റേഷൻപീടിക, പാറാൽ), ശശീന്ദ്രൻ(സ്റ്റേഷനറി വ്യാപാരി, പാറാൽ). മുഖ്യമന്ത്രി പിണറായിവിജയൻ, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, എ എൻ ഷംസീർ എംഎൽഎ എന്നിവർ അനുശോചിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/34Lhb0y
Comments