കോവിഡ്: സുഗതകുമാരി തീവ്രപരിചരണ വിഭാഗത്തിൽ

തിരുവനന്തപുരം > കോവിഡ് ബാധിച്ചതിനെ തുടർന്ന് കവയിത്രി സുഗതകുമാരിയെയും കോൺഗ്രസ് നേതാവ് വി എം സുധീരനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുഗതകുമാരിക്ക് കോവിഡ് പിടിപെട്ടത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമദ് അറിയിച്ചു.

കോൺഗ്രസ് നേതാവ് വി എം സുധീരനെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട രോഗിയായതിനാൽ വിഐപി മുറിയിൽ കർശന നിരീക്ഷണത്തിലാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nzi9UZ

Comments

Archive

Contact Form

Send