ഹരിപ്പാട്ടെ കോണ്‍ഗ്രസ് - ബിജെപി വോട്ടുകച്ചവടം: യുഡിഎഫില്‍ കലഹം; മുന്‍ വനിതാ കൗണ്‍സിലര്‍ പരാതി നല്‍കി

ആലപ്പുഴ > ഹരിപ്പാട് നഗരസഭയില് കോണ്ഗ്രസ് - ബിജെപി വോട്ട് കച്ചവടത്തിന്റെ ശബ്ദരേഖ പുറത്തു വന്നതോടെ ജില്ലയില് കോണ്ഗ്രസിനോട് ഇടഞ്ഞ് മുസ്ലിം ലീഗ്. കോണ്ഗ്രസിലും അമര്ഷം പുകയുകയാണ്. ഹരിപ്പാട്ടെ കോണ്ഗ്രസിലും കലഹം മൂത്തു. അതൃപ്തര് ഡിസിസി പ്രസിഡന്റിന് പരാതിയും നല്കി. ഫോണ് സംഭാഷണത്തിനിടെ കോണ്ഗ്രസ് നേതാവ് അപമാനിച്ചുവെന്ന് കാണിച്ച് കോണ്ഗ്രസിന്റെ മുന് വനിതാ കൗണ്സിലറും പരാതി നല്കി.

കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റും രമേശ് ചെന്നിത്തലയുടെ വിശ്വസ്തയുമായ വൃന്ദാ എസ് കുമാറും ആര്എസ്എസ് നേതാവായ ആത്മ യോഗാനന്ദ തീര്ത്ഥപാദരുമായുള്ള ഫോണ് സംഭാഷണമാണ് പുറത്തായത്. ഹരിപ്പാട് നഗരസഭയില് എവിടെയെങ്കിലും രണ്ട് ബിജെപി സ്ഥാനാര്ഥികളെ വിജയിപ്പിക്കാന് സ?ഹായം തേടിയാണ് സ്വാമി വൃന്ദയെ വിളിക്കുന്നത്. കാലുവാരാന് പറ്റിയ വാര്ഡുകളായി പറയുന്നത് 23, 24, 25 വാര്ഡുകളാണ്. ഈ വിവരം പുറത്തു വന്നതോടെ വൃന്ദയോട് എതിര്പ്പുള്ള കോണ്ഗ്രസ് സ്ഥാനാര്ഥികള് അങ്കലാപ്പിലാണ്. സ്ഥാനാര്ഥികളും അടുപ്പക്കാരും മണ്ഡലം പ്രസിഡന്റിനെതിരെ തിരിഞ്ഞു. ഇവരാണ് വോട്ടുകച്ചവടത്തിനെതിരെ ഡിസിസിക്ക് പരാതി നല്കിയത്.

മുന് കൗണ്സിലര് സ്മിത പ്രദീപാണ് വൃന്ദ അപമാനിച്ചുവെന്ന് പരാതി നല്കിയത്. സ്മിത വോട്ടു മറിക്കുമെന്നാണ് വൃന്ദ സ്വാമിയോട് പറയുന്നത്.

കോണ്ഗ്രസിലെ ചിലരുടെ നീക്കം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുമെന്നാണ് ലീഗ് നിലപാട്. തങ്ങളുടെ അതൃപ്തി കോണ്ഗ്രസ് നേതാക്കളെ അവര് അറിയിച്ചിട്ടുണ്ട്. ലീഗ് നേതാക്കളോട് വോട്ടുകച്ചവടത്തെക്കുറിച്ചുള്ള പ്രതികരണം മാധ്യമങ്ങള് തേടിയെങ്കിലും ഒഴിഞ്ഞുമാറി.

ചില വാര്ഡുകളില് കോണ്ഗ്രസിനെ നിര്ജീവമാക്കാന് വൃന്ദ നേരിട്ടിറങ്ങയതായി സ്ഥാനാര്ഥികള് കെപിസിസിക്ക് പരാതി നല്കിയിരുന്നു. കോണ്ഗ്രസിനെ സഹായിക്കാന് മൂന്ന് വാര്ഡുകളില് സ്ഥാനാര്ഥികളെ ബിജെപി നിര്ത്തിയിട്ടില്ല. വാര്ഡ് മാറി വൃന്ദ മത്സരിക്കുന്ന 26 ലെ കോണ്ഗ്രസ് റിബലിനെ പിന്തിരിപ്പിക്കാന് പുതിയ പദവി വാഗ്ദാനം ചെയ്തും സമുദായം പറഞ്ഞും ചെന്നിത്തല സ്വാധീനിക്കാന് ശ്രമിക്കുന്നതിന്റെ ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

ഡിസിസി പ്രസിഡന്റിന്റെ നിലപാടിലും കോണ്ഗ്രസില് അമര്ഷമുണ്ട്. പ്രവര്ത്തനം മോശമെന്ന് പറഞ്ഞ് ഇടഞ്ഞു നില്ക്കുന്ന മുതിര്ന്ന നേതാക്കളാണ് പ്രസിഡന്റിനെതിരെ രംഗത്തുള്ളത്.

വോട്ടുകച്ചവടത്തിന്റെ അച്ചുതണ്ട്

ആലപ്പുഴ > ആത്മ യോഗാനന്ദ തീര്ഥപാദര് സന്യാസം സ്വീകരിച്ചത് വാഴൂര് ആശ്രമത്തില് നിന്ന്. ഹരിപ്പാട് സ്വദേശിയായ അനില് കുമാറാണ് ആത്മ യോഗാനന്ദയായി മാറിയത്.

ചട്ടമ്പിസ്വാമികളുടെ പരമ്പരയില്പ്പെട്ടതാണ് തീര്ഥപാദര് എന്നറിയപ്പെടുന്ന സന്യാസിമാര്. ചട്ടമ്പിസ്വാമികള് ഉയര്ത്തിപ്പിടിച്ച മൂല്യങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്ത്തനങ്ങളുമായാണ് ആത്മ യോഗാനന്ദ മുന്നോട്ടു പോവുന്നത്. കോണ്ഗ്രസ് - ബിജെപി വോട്ടുകച്ചവടത്തിന്റെ അച്ചുതണ്ടായി ഇദ്ദേഹം പ്രവര്ത്തിച്ചതിനെക്കുറിച്ചും ശബ്ദരേഖയിലുണ്ട്.

വോട്ടുകച്ചവടത്തിന്റെ കാര്യങ്ങള് ചെന്നിത്തലയ്ക്ക് അറിയാമെന്ന തരത്തിലാണ് സ്വാമിയും വൃന്ദയും 'സംസാരിക്കുന്നത്. മുന് തെരഞ്ഞെടുപ്പകളില് നടത്തിയ പരസ്പര സഹായത്തെക്കുറിച്ചും പറയുന്നു. എംഎല്എ ഇടപെട്ട് മണ്ണാറശാലയില് ജോലിവാങ്ങിത്തരാമെന്ന് പറഞ്ഞ് സ്വാമിയെ സ്വാധീനിച്ചതിനെക്കുറിച്ചും ശബ്ദരേഖയിലുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2JSPo6J

Comments

Archive

Contact Form

Send