വോട്ടിൽ തോറ്റു ; ബിജെപിയും ലീഗും കലാപത്തിന്‌

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമാവശേഷമായതോടെ, ബിജെപിയും യുഡിഎഫും സംസ്ഥാനമാകെ കലാപത്തിന്. രണ്ട് കുത്തക സീറ്റിൽ തോറ്റ വൈരാഗ്യത്തിന് മുസ്ലിംലീഗുകാർ കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നതിൽ വലിയ ജനരോഷം ഉയർന്നിട്ടുണ്ട്. അതിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനും യുഡിഎഫുകാർ അക്രമവഴി തേടുന്നു.

തിരുവനന്തപുരം
സിപിഐ എമ്മിന്റെ പ്രവർത്തകർക്കും നേതാക്കൾക്കും വീടുകൾക്കും നേരെ ഹീനമായ ആക്രമണമാണ് തെരഞ്ഞെടുപ്പിനുശേഷം നടന്നത്. സിപിഐ എം പേട്ട ലോക്കൽ കമ്മിറ്റിയംഗം പി പ്രദീപ്, ഡിവൈഎഫ്ഐ പേട്ട ലോക്കൽ ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണൻ(സച്ചു), സുബൈർ എന്നിവരെ ഗ്രന്ഥശാലയ്ക്കുള്ളിൽ കയറി ആർഎസ്എസ് ബിജെപി പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു. വെങ്ങാനൂർ പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചതോടെയാണ് ബിജെപിക്കാർക്ക് ഹാലിളകിയത്.

കുടപ്പനക്കുന്നിൽ പുല്ലാംകോണം ശ്രീഭദ്രാ ക്ഷേത്ര ട്രസ്റ്റ് അംഗത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ ഉൾപ്പെടെ ആർഎസ്എസുകാർ ആക്രമിച്ചു. ഏഴുപേർക്ക് പരിക്കേറ്റു.

കൊടുങ്ങാനൂർ പന്തുകളത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് ഗ്രീഷ്മയുടെ വീട് ആക്രമിച്ചു. വിളപ്പിൽശാല വിട്ടിയം വാർഡിലും കല്ലിയൂർ പഞ്ചായത്തിലും തെരഞ്ഞെടുപ്പിനുശേഷം ആർഎസ്എസുകാർ അഴിഞ്ഞാടി. പാറശാലയിൽ കോൺഗ്രസുകാരും സിപിഐ എം പ്രവർത്തകരെ ആക്രമിച്ചു.

ഇടുക്കി
നെടുങ്കണ്ടം കുരുവിക്കാനത്ത് ബിജെപി–- ബിഡിജെഎസ് അക്രമി സംഘം -സിപിഐ എം പ്രവർത്തകനായ കുറ്റിവേലിൽ അജേഷിനെ വീട്ടിൽ കയറി വെട്ടി. കണ്ണിനു താഴെ സാരമായി മുറിവേറ്റു. ആറ് തുന്നലുണ്ട്. തടയാനെത്തിയ അജേഷിന്റെ ഭാര്യ ധന്യ, അമ്മ തങ്കമണി എന്നിവരെ പരിക്കുകളോടെ തൂക്കുപാലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ
ചാരുംമൂട് പാലമേലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അഖിലിനെ പഞ്ചായത്ത് ആറാം വാർഡ് ബിജെപി സ്ഥാനാർഥിയും സംഘവും വെട്ടിപ്പരിക്കേൽപ്പിച്ചു.

എൽഡിഎഫ് വിജയത്തിനായി പ്രവർത്തിച്ച പാലമേൽ പള്ളിക്കൽ ഗൗരീവിലാസം ഷീബ, ഭർത്താവ് സിപിഐ എം പള്ളിക്കൽ ബ്രാഞ്ചംഗം പ്രകാശ് എന്നിവരെ വീട് കയറി യുഡിഎഫുകാർ ആക്രമിച്ചു. ഡിവൈഎഫ്ഐ കറ്റാനം മേഖലാ ജോയിന്റ് സെക്രട്ടറി രാഹുലിനെ യൂത്ത് കോൺഗ്രസുകാർ വധിക്കാൻ ശ്രമിച്ചത് 26നാണ്.

മലപ്പുറം

ആനക്കയം ഇരുമ്പുഴിയിൽ എൽഡിഎഫ് സ്ഥാനാർഥിയെ ലീഗുകാർ ആക്രമിച്ചു, പന്തല്ലൂരിൽ സ്ഥാനാർഥിയെ ആക്രമിച്ചത് തടയാനെത്തിയ വൃദ്ധമാതാവിന്റെ കൈ തല്ലിയൊടിച്ചു. പോളിങ്ങിനിടെ താനൂർ ന​ഗരസഭാ മുൻ കൗൺസിലർ ലാമിഹ് റഹ്മാനെ ലീ​ഗ്- –- കോൺഗ്രസ് സംഘം മർദിച്ചു. കൊണ്ടോട്ടി ചെറുകാവ് കുറിയേടത്ത് ലീ​ഗ് മുൻ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലായിരുന്നു മർദനം.

ചളിപ്പാളത്ത് എൽഡിഎഫ് പ്രവർത്തകനായ അതുൽ സായി എന്ന വിദ്യാർഥിയെ കോൺഗ്രസുകാർ വെട്ടിപ്പരിക്കേൽപ്പിച്ചു. പൊന്നാനി എരമംഗലത്ത് സിപിഐ എം പ്രവർത്തകനെ മർദിച്ചത് യുഡിഎഫ് സ്ഥാനാർഥി. താനാളൂരിൽ പോളിങ് കഴിഞ്ഞ് മടങ്ങിയ എൽഡിഎഫ് പ്രവർത്തകരെ അക്രമിച്ചു. വള്ളിക്കുന്നിൽ വനിതാ പഞ്ചായത്ത് അം​ഗത്തിനെ ഉൾപ്പെടെ ആർഎസ്എസുകാർ ആക്രമിച്ചു. ഊർങ്ങാട്ടിരി, എടവണ്ണ തുവ്വക്കാട്, വേങ്ങര, ആലിപ്പറമ്പ് തൂത എന്നിവിടങ്ങളിൽ സിപിഐ എം ഓഫീസുകൾ ലീഗുകാർ അക്രമിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2L2N4dK

Comments

Archive

Contact Form

Send