കർഷക രക്തസാക്ഷികൾക്ക്‌ ആദരമർപ്പിച്ച്‌ കേരളം


തിരുവനന്തപുരം
നാടിന്റെ അന്നംമുട്ടാതിരിക്കാനുള്ള പേരാട്ടത്തിൽ ജീവത്യാഗം ചെയ്ത ധീരകർഷകരുടെ രണസ്മരണകൾക്ക് മുന്നിൽ ശ്രദ്ധാഞ്ജലിയുമായി കേരളം. കർഷകപ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായ 33 കൃഷിക്കാർക്ക് സംയുക്ത കർഷക സമരസമിതി നേതൃത്വത്തിൽ ആദരമർപ്പിച്ചു. കർഷകരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗവും ചേർന്നു.

പാളയം രക്തസാക്ഷി മണ്ഡപത്തിലെ അനിശ്ചിതകാല സത്യഗ്രഹത്തോടനുബന്ധിച്ചായിരുന്നു അനുസ്മരണം. സത്യഗ്രഹവും അനുസ്മരണ യോഗവും കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിക്ക് കർഷകരോടല്ല കോർപറേറ്റുകളോടാണ് സ്നേഹമെന്ന് ബാലഗോപാൽ പറഞ്ഞു. മുതലാളിമാർക്ക് അനുകൂലമായ കാർഷിക നിയമങ്ങളാണ് കേന്ദ്രസർക്കാരിന്റെത്. രാജ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെങ്കിൽ ഈ നിയമങ്ങൾ പിൻവലിച്ചേ തീരൂ. എല്ലാവരും കർഷകർക്ക് ഒപ്പം നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി അധ്യക്ഷനായി. വിവിധ വർഗ ബഹുജന സംഘടനകൾ അഭിവാദ്യമർപ്പിച്ചു. ചിത്രകാരന്മാർ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം വിളിച്ചോതുന്ന ചിത്രങ്ങൾ വരച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2J5FXRi

Comments

Archive

Contact Form

Send